അമ്പലപ്പുഴ: കൊമ്പന് അമ്പലപ്പുഴ വിജയകൃഷ്ണന് ചെരിഞ്ഞ സംഭവത്തില്‍ പാപ്പാന് പ്രദീപ് പോലീസ് കസ്റ്റഡിയില്‍. പ്രദീപിനേയും പാപ്പാന് അനിയപ്പനേയും സസ്പെന്‍ഡ് ചെയ്തു.
ആനയ്ക്ക് മതിയായ ചികില്‍സ ലഭിച്ചില്ലെന്നാരോപിച്ച് ജനക്കൂട്ടം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിനെ ആനപ്രേമികള്‍ തടഞ്ഞു. ആനയുടെ ജഡം ക്ഷേത്രപരിസരത്തുനിന്ന് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആനയെ നേരത്തേ മുതല്‍ മര്‍ദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാന്‍ കാരണമെന്നാണ് ആരോപണം. 1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ക ണ്ണന്റെ നടയില്‍ ഇരുത്തിയത്. ഇപ്പോഴത്തെ പാപ്പാന് ആനയെ ചട്ടത്തില്‍ കൊണ്ടുവരാന്‍ നിരന്തരം മര്‍ദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിക്കുന്നു.
പരിക്കേറ്റ വിജയകൃഷ്ണന് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിര്‍ദേശം നല്കിയി രുന്നതാണ്. എന്നാല്‍ ഇതു പരിഗണിക്കാതെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് കൊടുത്തിരുന്നു.
മുന്നിലെയും പിന്നിലെയും കാലുകള്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുകളുണ്ട്. അവശനിലയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടു കാര്‍ പറയുന്നു.
രോഗബാധയെത്തുടര്‍ന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള അസി. എന്‍ജിനിയര്‍ ഓഫീസിനു സമീപം തളച്ചിരിക്കുകയായിരുന്ന ആന, ഇന്നലെ രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയില്‍ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.