അമേരിക്കയില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്
പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ക്കു നേരെ അക്രമം

World

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ധനസഹായം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് നേതാവ് മിച്ച് മക് കോണലിന്‍റെയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സ്പീക്കറുമായ നാന്‍സി പെലോസിയുടെയും വീടുകള്‍ക്കു നേരെ ആക്രമണം.
വീടുകളുടെ ചുവരുകളില്‍ എഴുതുകയും പെയിന്‍റ് ഒഴിക്കുകയും ചെയ്തിട്ടുണ്ട്. നാന്‍സി പെലോസിയുടെ വീടിനുമുന്നില്‍ പന്നിയുടെ തല നിക്ഷേപിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് പൊതുജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹാമായി 90000 കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജിന് അടുത്തിടെയാണ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം വ്യക്തികള്‍ക്ക് 600 ഡോളറായിരുന്ന സഹായധനം 2,000 ഡോളറായി വര്‍ധിക്കും.ഡെമോക്രാറ്റുകള്‍ നയിക്കുന്ന കോണ്‍ഗ്രസ് പുതിയ പാക്കേജ് അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പുതിയ വര്‍ധന അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *