വാഷിങ്ടണ്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിവേക് രാമസ്വാമി.പാലക്കാട് ജില്ലകളില്‍ വേരുകളുള്ള ഇദ്ദേഹത്തിന്‍റെ മാതാപിതാക്കളായ വി.ജി രാമസ്വാമിയും ഗീതയും അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 37കാരനായ ഇദ്ദേഹം അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതും.
യേല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയില്‍ സംരംഭകനായ വിവേക് രാമസ്വാമി സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ഒഹായോയിലാണ് താമസം.