വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാ ചുമതലയുള്ള ഉന്നത രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ചാരന്മാര്‍ പിടിയില്‍.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ നീക്കമാണ് തകര്‍ത്തതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.യുഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഏരിയന്‍ തഹെര്‍സാദെ (40), ഹൈദര്‍ അലി(35) എന്നിവരെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ നാല് അംഗങ്ങളെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.തനിക്കു പാകിസ്ഥാനിലെ ഇന്‍റര്‍സര്‍വീസസ് ഇന്‍റലിജന്‍സ് ഏജന്‍സിയുമായി ബന്ധമുണ്ടെന്നു ഹൈദര്‍ അലി ചിലരോടു പറഞ്ഞതായി വ്യക്തമായെന്ന് അസിസ്റ്റന്‍റ് യുഎസ് അറ്റോര്‍ണി ജോഷ്വ റോത്ത്സ്റ്റൈന്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ മജിസ്ട്രേറ്റ് ജഡ്ജി ജി മൈക്കല്‍ ഹാര്‍വിയോടു പറഞ്ഞു. അലിക്കു പാകിസ്ഥാനില്‍നിന്നും ഇറാനില്‍നിന്നും ഒന്നിലധികം വീസകളും ഉണ്ടായിരുന്നുവെന്നു ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്‍റിലെ അംഗങ്ങളുമായും ഡിഫന്‍സ് കമ്യൂണിറ്റിയുമായും ബന്ധം പുലര്‍ത്താന്‍ ഇരുവരും ശ്രമിച്ചിരുന്നു. യുഎസ് സ്റ്റേറ്റിന്‍റെ ഉദ്യോഗസ്ഥര്‍ എന്നാണ് ഇരുവരും മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്.