ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലം അമേഠിയില്‍ റോബര്‍ട്ട് വദ്ര മത്സരിക്കുമെന്ന് അഭ്യൂഹം. താന്‍ പാര്‍ലമെന്‍റ് അംഗമാകാന്‍ തീരുമാനിച്ചാല്‍ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര പറഞ്ഞു. വര്‍ഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങള്‍ക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവര്‍ത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാര്‍ലമെന്‍റ് അംഗത്തില്‍ ജനങ്ങള്‍ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി.സ്മൃതി ഇറാനിയാണ് അമേഠിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 55000 വോട്ടുകള്‍ക്കാണ് സ്മൃതി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.