അമിതവേഗതയില്‍ ഓടുന്ന ബസ്സുകളുടെ ലൈസന്‍സ് റദ്ദ്ചെയ്യണം

Top News

കോഴിക്കോട്:നഗരത്തില്‍ ബസ്സുകളുടെ അമിതവേഗത അപകട ഭീഷണിയുയര്‍ത്തുന്നു. ബസ്സുകളുടെ അമിതവേഗത ഇരുചക്ര വാഹനക്കാര്‍ക്കും,കാല്‍നടയാത്ര ക്കാര്‍ക്കും ഭീഷണിയാകുന്ന സഹചര്യത്തില്‍ അമിതവേഗതയില്‍ ഓടുന്ന ബസ്സുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തകസമിതി ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ട്രാഫിക്ക് കമ്മീഷണര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ അഡ്വ. എ.കെ. ജയകുമാര്‍, ടി.കെ.അസീസ്, യുനസ് പരപ്പില്‍, എം .എ . സത്താര്‍, എം .എസ് . മെഹബൂബ് എന്നിവര്‍ സംസാരിച്ചു. എലത്തൂര്‍ ഭാഗത്തേക്കും വെളിമാട്കുന്നു ഭാഗത്തക്കും പോകുന്ന ബസ്സുകള്‍ മരണപ്പാച്ചിലാണ് നടത്തുന്നത്. അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാര്‍ യാത്രക്കാര്‍ക്കുമെല്ലാം അപകട ഭീഷണിയും പ്രയാസവുമുണ്ടാക്കുന്നു. മാത്രമല്ല മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ വേണ്ടി നിരന്തരം ഹോണ്‍ അടിക്കുന്നതും മറ്റു വാഹന യാത്രക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *