അമരീന്ദര്‍ സിംഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്ത്വാലെ

Latest News

ന്യൂദല്‍ഹി: രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗിനെ ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്തി രാംദാസ് അത്ത്വാലെ. ‘താങ്കളെ അപമാനിച്ച് പുറത്താക്കിയിരിക്കയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയില്‍ തുടരുന്നതിന്‍റെ പ്രയോജനം എന്താണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് വിട്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു’അത്ത്വാലെ പറഞ്ഞു.അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പഞ്ചാബില്‍ എന്‍ഡിഎയെ അധികാരത്തിലെത്തിക്കാന്‍ സിംഗിന്‍റെ പ്രവര്‍ത്തനം പ്രയോജനപ്പെടും. എന്‍ഡിഎയില്‍ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു. പിസിസി അദ്ധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉന്നയിച്ചത്. സിദ്ധു പാകിസ്ഥാനിലേക്ക് പോയപ്പോള്‍ ഇമ്രാന്‍ ഖാന്‍ ബജ്വയെ കെട്ടിപ്പിടിച്ചത് ഗൗരവമുള്ള കാര്യമായിരുന്നു. സിദ്ദുവിന്‍റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജനറല്‍ ബജ്വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. സിദ്ദുവിന്‍റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണ്. സിദ്ദു വഞ്ചകനാണെന്നും അത്ത്വാലെ കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്‍റെ കൊവിഡ് വാക്സിനേഷന്‍ കവറേജില്‍ രാഹുല്‍ ഗാന്ധിയുടെ എല്ലാആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ‘കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയിലാണ് വാക്സിന്‍ നല്‍കുന്നത്. 80 കോടി ആളുകള്‍ ഇതുവരെ വാക്സിന്‍ എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നമ്മള്‍ ലോകത്തില്‍ മുന്‍പന്തിയിലാണ് അഥ്വാലെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *