കല്‍പ്പറ്റ: ഇ-ഫയലിംഗ് അപാകതകള്‍ പരിഹരിക്കുക, അഭിഭാഷക ക്ലര്‍ക്കുമാരുടെ തൊഴില്‍ സംരക്ഷിക്കുക, ഫിസിക്കല്‍ ഫയലിംഗ് നിലനിര്‍ത്തുക, പകര്‍പ്പ് അപേക്ഷ പൂര്‍ണ്ണമായും ഫിസിക്കലാക്കുക, കൈയ്യെഴുത്തു പ്രതികള്‍ ഫയലില്‍ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു തിരുവോണ നാളില്‍ ഹൈക്കോടതിക്ക് മുമ്പില്‍ പട്ടിണി സമരം നടത്തുവാന്‍ കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന്‍ തീരുമാനിച്ചു.
കല്‍പ്പറ്റ പുത്തൂര്‍ വയല്‍ എംഎസ് സ്വാമിനാഥന്‍ ഹാളില്‍ നടന്ന അഡ്വക്കേറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനവും കെ.പി. രാമന്‍ നായര്‍ എന്‍റോവ്മെന്‍റ് വിതരണവും ടി .സിദ്ദിഖ് എം എല്‍ എ നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി.രവിന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. ഗവണ്‍മെന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: എം.കെ.ജയപ്രമോദ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ: എ.ജെ. ആന്‍റണി , സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.പ്രകാശന്‍ , സി.പ്രദീപന്‍, ട്രഷറര്‍ എ. കൃഷ്ണന്‍ കുട്ടി നായര്‍ , വൈസ് പ്രസിഡന്‍റ് എസ്. ദീലിപ് , ജില്ലാ പ്രസിഡന്‍റ് എം.എം. രാമനാഥന്‍, യൂണിറ്റ് സെക്രട്ടറി കെ. രാഗിണി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.കെ.രാജേന്ദ്രന്‍ സ്വാഗതവും ടി.ഡി രാജപ്പന്‍ നന്ദിയും പറഞ്ഞു.
അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ:ശ്രദ്ധാ ജയരാജ്, ഡോ: പി.വി. വൈശാഖ് എന്നിവരെയും ആദരിച്ചു.