യുനൈറ്റഡ് നേഷന്‍സ ്: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാനിസ്താന് 120 കോടി ഡോളറിന്‍െറ സാമ്പത്തികസഹായം പ്രഖ്യാപിച്ച് രാജ്യാന്തരസമൂഹം.
തിങ്കളാഴ്ച ജനീവയില്‍ ചേര്‍ന്ന യുനൈറ്റഡ് നേഷന്‍സ് (യു.എന്‍) അംഗരാജ്യങ്ങളുടെ ഉന്നത നേതൃതല യോഗത്തിലാണ് തീരുമാനമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. യുദ്ധക്കെടുതിയില്‍ മാനുഷികമായ പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാന്‍ ജനതക്ക് സാമ്ബത്തികസഹായം തുടരേണ്ടതിന്‍െറ പ്രാധാന്യം അദ്ദേഹം യോഗത്തില്‍ അടിവരയിട്ടു.
ഭീകരവാദം, മനുഷ്യാവകാശം, താലിബാന്‍ സര്‍ക്കാറിന്‍റെ ഭരണസ്വഭാവം എന്നിവയിലെ ആശങ്കയും ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എന്‍ ഏജന്‍സികളും സര്‍ക്കാറിതര പങ്കാളികളും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ രണ്ടു കോടി ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വര്‍ഷത്തിന്‍െറ ബാക്കി കാലയളവില്‍ 60 കോടി ഡോളറിന്‍െറ ആവശ്യപ്പെട്ടുള്ള സഹായ അഭ്യര്‍ഥനയും ആരംഭിച്ചിട്ടുണ്ട്. അതേസമയം, താലിബാന്‍ സര്‍ക്കാറിന്‍െറ പിന്തുണയില്ലാതെ രാജ്യത്തിനകത്ത് സഹായമെത്തിക്കാന്‍ കഴിയില്ലെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. താലിബാന്‍ ഭരണം ഏറ്റെടുത്തെങ്കിലും മാനുഷികമായ പരിഗണന മുന്‍നിര്‍ത്തി അഫ്ഗാനില്‍ യു.എന്‍ സാന്നിധ്യം തുടരാനാണ് തീരുമാനമെന്ന് ഗുട്ടറസ് പറഞ്ഞു.