കാബൂള്‍: കനത്ത പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിലെ വടക്കന്‍ പ്രവിശ്യയായ പഞ്ച്ശീര്‍ താഴ്വരയും താലിബാന്‍ കീഴടക്കി. ഇതോടെ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്‍റെ നിയന്ത്രണത്തിലായി.
ചര്‍ച്ചയാവാമെന്ന വടക്കന്‍ സഖ്യനേതാവ് അഹമ്മദ് മസൂദിന്‍റെ വാഗ്ദാനവും താലിബാന്‍ തള്ളി. രാജ്യം ഒന്നിച്ചതായും പഞ്ച്ശീറിലെ ജനങ്ങളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന്‍ സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് പറഞ്ഞു.
താലിബാനു വഴങ്ങാത്ത ഏക പ്രവിശ്യയായിരുന്നു പഞ്ച്ശീര്‍. ഗോത്രനേതാവ് അഹമ്മദ് മസൂദാണ് താലിബാന്‍വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്കിയിരുന്നത്. ഏതാനും ദിവസങ്ങളായി തുടരുന്ന പോരാട്ടത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിടെ, പഞ്ച്ശീര്‍ കീഴടക്കിയെന്ന പ്രചരണത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കാബൂളില്‍ താലിബാന്‍ അനുകൂലികള്‍ വിജയാഹ്ലാദം പ്രകടിപ്പിക്കാന്‍ നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് പോരാളികള്‍ ആകാശത്തേക്കു വെടിവയ്ക്കരുതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് നിര്‍ദേശം നല്കി