കാബൂള്‍: അഫ്ഗാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്.
കൂടുതല്‍ പ്രദേശം കൈയടക്കാനാണ് താലിബാന്‍ ശ്രമം. ആക്രമണത്തില്‍ 500 ഭീകരര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 20 ലധികം പ്രവശ്യകളിലും ഒന്‍പത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പര്‍വാനിലെ സോര്‍ഖ് ഇ പാര്‍സ ജില്ലയുടെയും ഗസ്നിയിലെ മെയില്‍സ്റ്റാന്‍ ജില്ലയുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.