മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലുണ്ട്.ഒരു വര്‍ഷത്തിലധികമായി ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ ഇല്ലാതിരുന്ന രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും തിരികെയെത്തി. കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ക്ഷന്‍,ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ അഫ്ഗാന്‍ പരമ്പരയില്‍ കളിക്കില്ല.
ജനുവരി 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്‍റി 20 മത്സരങ്ങളാണ് ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ കളിക്കുക. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, സഞ്ജു സാംസണ്‍, ശിവം ദുബെ. വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍