ടെഹ്റാന്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാന്‍. അഫ്ഗാനിസ്ഥാനിലെ ഇറാനിയന് അംബാസഡര് ബഹാദൂര് അമീനിയനാണ് ഇങ്ങനെയൊരു പരസ്യ പ്രഖ്യാപനം നടത്തിയത്.
കാബൂളിലെ ടോളൊ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഫ്ഗാനില്‍ ഇപ്പോള്‍ നിലവിലുള്ള താലിബാന്‍ ഭരണകൂടം, ഒരേയൊരു വംശക്കാര്‍ മാത്രം അലങ്കരിക്കുന്നതാണ്. അതില് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നാണ് ഇറാന് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
‘ഒരു രാജ്യത്ത് ഒരു ഭരണകൂടം നിലവില്‍ വന്നാല്‍, ആ ഭരണകൂടത്തില് അടങ്ങിയിരിക്കുന്നത് ഒരേയൊരു വംശജര്‍ മാത്രമാണെങ്കില്‍, അതിലുമുപരി മറ്റു വംശങ്ങളിലെയോ ഗോത്രങ്ങളിലെയോ ആര്‍ക്കും തന്നെ അതില് പ്രാതിനിധ്യമില്ലെങ്കില്‍, അതിനെ ഒരു ഭരണകൂടമായി കണക്കാക്കാന് പറ്റില്ല. ഇറാന്‍ സര്‍ക്കാരിന് അതു കൊണ്ടു തന്നെ, അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ താലിബാന്‍ ഭരണകൂടത്തെ സര്ക്കാരായി അംഗീകരിക്കാന് സാധിക്കില്ല’ അമീനിയന്‍ വ്യക്തമാക്കി.