അഫ്ഗാനില്‍ നിന്ന് 55 സിഖ് വിഭാഗക്കാര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി

Top News

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് 55 സിഖ് വിഭാഗക്കാര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. കാബൂളില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.ഇതില്‍ 38 പേര്‍ പ്രായപൂര്‍ത്തിയായവരും 14 പേര്‍ കുട്ടികളും മൂന്നു പേര്‍ നവജാത ശിശുക്കളുമാണ്.സിഖുകാരെ മടക്കി കൊണ്ടുവരാന്‍ അമൃത്സര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയാണ് പ്രത്യേക വിമാനം അടക്കം സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഗുരുദ്വാരക്ക് ?നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ 68 അഫ്ഗാന്‍ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലെത്തിയിരുന്നു. അവര്‍ക്കുള്ള വിമാനക്കൂലിയും എസ്.ജി.പി.സിയാണ് വഹിക്കുന്നത്.കാബൂളിലെ ഗുരുദ്വാര കാര്‍ട്ടെ പര്‍വാനിലുണ്ടായ ആക്രമണത്തിന് ശേഷം ഇതുവരെ 68 അഫ്ഗാന്‍ ഹിന്ദുക്കളും സിഖുകാരും എത്തിയിട്ടുണ്ട്. അതിനുള്ള വിമാനക്കൂലിയും എസ്ജിപിസി വഹിക്കുന്നു.ഗുരുദ്വാരക്ക് ?നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നൂറിലേറെ സിഖ്-ഹിന്ദു മതവിശ്വാസികളായ 111 പേര്‍ക്ക് ഇ-വിസ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ‘എന്‍റെ കുടുംബം, എന്‍റെ ഉത്തരവാദിത്തം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.
ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിഖുകാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ആക്രമണം പ്രവാചക നിന്ദക്കുള്ള മറുപടിയാണെന്നായിരുന്നു ഐ.എസിന്‍റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *