അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത്
ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായ്

Latest News

ന്യൂഡല്‍ഹി: അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാനജേതാവുമായ മലാല യൂസഫ്സായ്. രാജ്യത്തെ വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണം.
താലിബാന്‍ അഫ്ഗാനിസ്താന്‍റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്കയുണ്ട്. ആഗോള, പ്രാദേശിക ശക്തികള്‍ വെടിനിര്‍ത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങള്‍ അഫ്ഗാന്‍ ജനതക്ക് ഒരുക്കണം. അഭയാര്‍ഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു. 2014ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം മലാല യൂസഫ്സായിക്ക് ലഭിച്ചിരുന്നു. 17ാം വയസിലാണ് മലാലക്ക് പുരസ്കാരം ലഭിച്ചത്. കൈലാഷ് സത്യാര്‍ഥിക്കൊപ്പമാണ് മലാല സമ്മാനം പങ്കിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *