അപകീര്‍ത്തി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്ന ജഡ്ജി പിന്മാറി

Top News

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുന്നതിന് വഴിവച്ച അപകീര്‍ത്തി പരാമര്‍ശ കേസിലെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ഗീതാ ഗോപി പിന്മാറി.
രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തനിക്ക് പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് ഗീതാ, കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മറ്റൊരു ജഡ്ജിനെ നിയമിക്കുമെന്ന് അറിയിച്ചു. എന്നാല്‍ എന്ത് കാരണത്താലാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതെന്ന് ജസ്റ്റീസ് ഗീതാ വ്യക്തമാക്കിയില്ല.
ലോക്സഭാംഗത്വം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് സ്റ്റേ ആവശ്യവുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *