അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യൂസഫലി
യു എ ഇയിലേക്ക് മടങ്ങി

Gulf India

കൊച്ചി: കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കനത്ത മഴയില്‍ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്.യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലായിരുന്നു.’ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍’ എന്നുമാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്.
ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ യൂസഫലിയും കുടുംബവും അബുദാബിക്കു മടങ്ങി.
അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫലിയുടെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചു.
ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കൊച്ചുകടവന്ത്രയിലെ വീട്ടിലെ ഹെലിപ്പാഡില്‍ നിന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയുടെ ഗ്രൗണ്ടിനെ സമീപിക്കവേയാണ് തകരാര്‍ സംഭവിച്ചത്. പെട്ടെന്ന് മഴ പെയ്തതും കാറ്റടിച്ചതും പ്രതികൂലമായെങ്കിലും ഹെലികോപ്റ്റര്‍ അറുന്നൂറു മീറ്ററോളം മാറി ചതുപ്പില്‍ ഇറക്കുകയായിരുന്നു.
ചതുപ്പുനിലമായതിനാല്‍ ഇടിച്ചുനില്‍ക്കുന്നതിന്‍റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞു. എമര്‍ജന്‍സി വാതിലിലൂടെയാണ് എല്ലാവരും പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *