നൈനിറ്റാള്‍: അപകടത്തില്‍പ്പെട്ട ആള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരംമുഹമ്മദ് ഷമി. ഗുരുതര സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനും കൂടെയുള്ളവരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചുവെന്ന് മുഹമ്മദ് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഇതില്‍ താന്‍ സന്തോഷവാനെന്നും ഷമി വ്യക്തമാക്കി.ശനിയാഴ്ച നൈനിറ്റാളില്‍ വെച്ചാണ് അപകടമുണ്ടായത്. തന്‍റെ മുന്നില്‍ ഓടിയിരുന്ന വാഹനം കുന്നിന്‍റെ സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി പറഞ്ഞു. ദൈവം അയാള്‍ക്ക് രണ്ടാം ജന്മം നല്‍കിയെന്നാണ് ഷമി ഇതിനോട് പ്രതികരിച്ചത്.
