അപകടകരമായി വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

Top News

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപകടകരമായി വാഹനം ഓടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളില്‍ നിന്നും കണ്ടാല്‍ അറിയുന്നവര്‍ക്കെതിരെയാണ് കേസെടു
ത്തത്.
സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ കേസെടുത്തിരുന്നു.സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ അഭ്യാസപ്രകടനം നടത്തിയത്. വേഗത്തില്‍ വന്നിരുന്ന കാര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
സംഭവത്തില്‍ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ദൃശ്യങ്ങളില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ കേസെടുത്തത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥികളില്‍ ലൈസെന്‍സ് ഉള്ളവരും ഇല്ലാത്തവരും ഉള്ളതായി കണ്ടെത്തി. അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ വ്യക്തമാക്കി. അതിരുവിട്ട ആഘോഷം സ്കൂള്‍ മൈതാനത്ത് നടന്നിട്ടും സ്കൂള്‍ അധികൃതര്‍ ഇടപെട്ടില്ല.
തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ പി ആര്‍ സുമേഷ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *