ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളെയും ഭരണഘടനാസ്ഥാപനങ്ങളെയും ഉപയോഗിച്ച് ബി.ജെ.പി ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.ഭാരത് ജോഡോ യാത്രയുടെ ക്യാമ്ബുകള്‍ നടക്കുന്ന ഇടങ്ങളിലേക്ക് ബി.ജെ.പി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ അയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുടെ ക്യാമ്പില്‍ എത്തിയിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ശുചിമുറി ഉപയോഗിക്കാനാണ് വന്നതെന്ന് അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച് സൊഹാന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’-ജയ്റാം രമേശ് പറഞ്ഞു.
പദയാത്രക്കിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സാമൂഹ്യപ്രവര്‍ത്തകരെയും കര്‍ഷകനേതാക്കളെയും ഇന്‍റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയുടെ വിജയം ബി.ജെ.പിയെ ഭയപ്പെടുത്തുന്നതായും അതിനാല്‍ യാത്രയെ അട്ടിമറക്കാനും രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനും തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്ര ഡിസംബര്‍ 24നാണ് ഡല്‍ഹിയിലെത്തിയത്.