അന്വേഷണം കഴിയുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം:കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

Latest News

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.
ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കായിക മേഖലയ്ക്ക് ഹാനികരമായ ഒരു നടപടിയും സ്വീകരിക്കരുത്. കേന്ദ്രസര്‍ക്കാര്‍ കായിക മേഖലയ്ക്കും കായികതാരങ്ങള്‍ക്കും അനുകൂലമാണ്.മന്ത്രി പറഞ്ഞു.
ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിന് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ച താരങ്ങളുടെ നിലപാടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബ്രിജ് ഭൂഷണ്‍ രംഗത്തെത്തി.ഉന്നയിച്ച ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ താന്‍അറസ്റ്റ്ചെയ്യപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിച്ചാല്‍ താന്‍ തൂങ്ങിമരിക്കാന്‍ തയ്യാറാണെന്നും ഒരു ചടങ്ങില്‍ സംസാരിക്കവേ ബ്രിജ്ഭൂഷണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *