ദുബായി: അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്ക് എന്ന സ്വപ്ന നേട്ടം കുറിച്ച് ഇന്ത്യന്‍ ടീം.ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ വിജയം നേടി ടെസ്റ്റ് റാങ്കില്‍ ഒന്നാമത് എത്തിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഏകദിനത്തിലും ട്വന്‍റി-20യിലും ഇന്ത്യ നേരത്തെ തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. 2014-ല്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് സമാനനേട്ടം നേരത്തെ കൈവരിച്ചത്.
ടെസ്റ്റില്‍ 115, ഏകദിനത്തില്‍ 114, ട്വന്‍റി-20യില്‍ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ നിലവിലെ പോയിന്‍റ്. ഓസീസിനെ മറികടന്നാണ് ഇന്ത്യ ടെസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.