കോഴിക്കോട്: സ്ത്രീകളുടെ ആവിഷ്കാരങ്ങളെ ഭ്രാന്ത് എന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നത് ചെറുക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളുടെ സ്വത്വം, അവര്‍ അനുഭവിക്കുന്ന ജീവിതം അവര്‍ തന്നെ ധൈര്യമായി പറയണമെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍.കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിച്ച സൂര്യശ്രീ നിമിഷിന്‍റെ അഗ്നി എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഇന്ദു മേനോന്‍.
വിജയന്‍ കോടഞ്ചേരി പുസ്തകം ഏറ്റുവാങ്ങി. ഐസക് ഈപ്പന്‍, കെ.ജി.രഘുനാഥ്, ഡോ.എന്‍.എം.സണ്ണി, സൂര്യശ്രീ നിമിഷ്, സി.പി.എം അബ്ദു റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
