രുവനന്തപുരം: പേട്ടയില്‍ പുലര്‍ച്ചെ പെണ്‍കുട്ടിയെ കാണാനെത്തിയ 19 കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമണ് ലാലനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് തിരുവനന്തപുരം എസിജെഎം കോടതിയിലാണ് അപേക്ഷ അപേക്ഷ നല്‍കും.സൈമണ്‍ ലാലനെ കൊല നടന്ന വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും കൂടുതല് ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മകളെ കാണാനെത്തിയ സുഹൃത്തിനെ സൈമണ്‍ കുത്തിക്കൊന്നത്. കള്ളനെന്ന് കരുതിയാണ് കൊല ചെയ്തെന്നായിരുന്നു സൈമണ് ലാലന് ആദ്യം പറഞ്ഞതെങ്കിലും ബോധപൂര്‍വ്വമാണ് കൃത്യം ചെയ്തതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
മകളുമായുള്ള അനീഷിന്‍റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ് കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില് തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര് മീറ്റര്‍ ബോക്സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള് കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അനീഷ് ജോര്‍ജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാന് ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസില്‍ കീഴടങ്ങിയ സൈമണ്‍ ലാലന് ആദ്യം മൊഴി നല്കിയത്. ഈ മൊഴി കളവാണെന്ന് അന്വേഷണത്തില് പൊലീസ് കണ്ടെത്തി.