അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് അഭയം നല്‍കില്ലെന്ന് കേന്ദ്രമന്ത്രി

Top News

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന് അറിയിച്ചു.ദേശീയ സുരക്ഷയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ഏറ്റവും പ്രധാനം. എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാരായി റോഹിംഗ്യന്‍ അനധികൃത കുടിയേറ്റക്കാരെ പരിഗണിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് താന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അവരെ തിരിച്ചയക്കും. ഇതേക്കുറിച്ച്ചര്‍ച്ച വിദേശകാര്യമന്ത്രാലയവും നടത്തി വരികയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നത് ഡല്‍ഹിയിലെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാരാണെന്ന് അനുരാഗ് സിംഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി.വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *