ലണ്ടന്‍: രാജ്യത്ത് അനധികൃതമായി കുടിയേറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ബ്രിട്ടന്‍. ഇതുസംബന്ധിച്ച പുതിയ ബില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു.പുതിയ നിയമവിരുദ്ധ കുടിയേറ്റ ബില്‍ അനുസരിച്ച്ڋ അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയവര്‍ക്ക് രാജ്യത്ത് ഒരു ആനുകൂല്യവും ലഭിക്കില്ലെന്നുമാത്രമല്ല ഇവര്‍ക്ക് മനുഷ്യാവകാശവാദങ്ങള്‍ ഉന്നയിക്കാനും അവകാശമുണ്ടാവില്ല.അനധികൃതമായി ബ്രിട്ടനില്‍ കുടിയേറുന്നവരെ തടവിലാക്കുമെന്നും ഒരാഴ്ചക്കകം രാജ്യത്തുനിന്നും നാടുകടത്തുമെന്നും ഋഷി സുനക് വ്യക്തമാക്കി. څനിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടവിലാക്കുകയും ആഴ്ചകള്‍ക്കകം രാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. ഒരിക്കല്‍ നിങ്ങളെ ബ്രിട്ടനില്‍ നിന്നും മാറ്റിയാല്‍ പിന്നീട് രാജ്യത്തേക്ക് പുനഃപ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും – ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നിയമം. 2022ല്‍ മാത്രം 45,000 അനധികൃത കുടിയേറ്റക്കാരാണ് ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തിയത്. അതേസമയം ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.