അധ്യാപക നിയമന അംഗീകാരം ലഭിക്കാന്‍ രാപകല്‍ സമരം

Top News

കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഡി.ഡി.ഇ. ഓഫീസിനു മുന്നില്‍ രാപകല്‍ സമരം സംഘടിപ്പിക്കും.
അഞ്ചുവര്‍ഷമായി പതിനായിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരം ഭിന്നശേഷി വിഷയത്തിന്‍റെ പേര് പറഞ്ഞു സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍ ഓരോ വിഭാഗത്തിലും എത്രപേര്‍ യോഗ്യതയുള്ളവരുണ്ടെന്നും ജില്ലാ അടിസ്ഥാനത്തില്‍ എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണക്ക് സര്‍ക്കാരിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും കൈയില്‍ ഇല്ലാതെയാണ് അധ്യാപകരുടെ നിയമനം തടഞ്ഞു വച്ചിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ കമ്മിറ്റി യോഗം കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഷാജു. പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *