തിരൂര്‍: സംസ്ഥാന അധ്യാപക പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ വി.വി മണികണ്ഠന് ഊഷ്മള വരവേല്‍പ്പ് നല്‍കി ചേന്നര നാട്.
ഇക്കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് പുരസ്ക്കാര ജേതാവിനെ വരവേറ്റത്. വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു പുരസ്ക്കാര സമര്‍പ്പണം. ചേന്നര വി.വി.യു.പി സ്കൂള്‍ അധ്യാപകനായ മണികണ്ഠന്‍ മാസ്റ്ററെ വരവേല്‍ക്കാന്‍ നാട്ടുകാരും അധ്യാപകരുമെത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും സ്കൂളിലെ അധ്യാപകരുടേയും നേതൃത്വത്തിലായിരുന്നു വരവേല്‍പ്പ്. ഒ.എസ്.എ ജനറല്‍ സെക്രട്ടറി ജമാല്‍ ചേന്നര പൂച്ചെണ്ട് നല്‍കി വരവേറ്റു. തൂമ്പില്‍ ഹംസക്കുട്ടി പൂമാലയണിയിച്ചു. ഒ.എസ്.എ ഭാരവാഹികളും നാട്ടുകാരുമായ വി അശ്ക്കറലി, തൂമ്പില്‍ ഹംസക്കുട്ടി, കെ.പി കൃഷ്ണന്‍, പ്രധാനധ്യാപിക സി സതീദേവി, അധ്യാപിക ഗിരിജ എന്നിവര്‍ സംസാരിച്ചു. പുരസ്കാരം നാട്ടുകാര്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും അതിനാല്‍ പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നതായും മറുപടി പ്രസംഗത്തില്‍ വി.വി മണികണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. കെ.പി. മേഘനാഥന്‍, ഇ വിശ്വനാഥന്‍, താജുദ്ധീന്‍, ബാലകൃഷ്ണന്‍, പി.വി നൗഷാദ്, ജയറാം, അമീന്‍ കുറുമ്പടി, കൃഷ്ണദാസ്, അധ്യാപകരായ എന്‍ നജ്മുദ്ദീന്‍, ത്രിവിക്രമന്‍, ദീപ, ജിഷ, ഹൈറുന്നീസ, ഉമൈബാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.