തിരുവനന്തപുരം: അദാനി തുറമുഖ നിര്‍മാണത്തിനെതിരെ സമരം തുടരുമെന്ന് പരിസ്ഥിതി സംഘടനകള്‍. തിരുവനന്തപുരത്ത് ഞായറാഴ്ച ചേര്‍ന്ന പരിസ്ഥതി പ്രവര്‍ത്തകരുടെ യോഗത്തലാണ് തീരുമാനം.കേരളത്തിന്‍റെ തീരം തകര്‍ക്കുന്ന പദ്ധതിക്കെതിരെ സമരം സന്ദേശവുമായി പൊതുസമൂത്തിന് മുന്നില്‍ പ്രചാരണം നടത്തും.സമരത്തിലുണ്ടായ പ്രശ്നങ്ങളും തുടരാന്‍ കഴിയാതെവന്ന സാഹര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. സമര സമിതിയിലെയും ഐക്യദേര്‍ഢ്യ സമിതിയിലെയും പ്രധാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. സമരം പിന്‍വലിക്കേണ്ടിവന്ന സാഹര്യം ഫാ. യൂജിന്‍ പെരേര വിശദീകരിച്ചു.
പാരിസ്ഥിതികമായി വലിയ ആഘാതമുണ്ടാക്കുന്ന പദ്ധതിയായതിനാല്‍ സര്‍ക്കാരിന് മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരമെന്ന് യോഗം വിലയിരുത്തി. തുറമുഖത്തിന്‍റെ നിര്‍മാണത്തിനായി കൂടുതല്‍ പുലിമുട്ട് നിര്‍മിക്കുന്നതോടെ കൂടുതല്‍ തീരം നഷ്ടപ്പെടും.
പദ്ധതി പാരിസ്ഥതികമായി വിനാശകരമായിത്തീരുമെന്നാണ് യോഗത്തിലെ പൊതു വിലയിരുത്തല്‍.സമത്തിന്‍റെ ഭാവിപരിപാടികള്‍ പിന്നീട് തീരുമാനിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ്, ഇ.പി.അനില്‍, എന്‍. സുബ്രഹ്മണ്യന്‍, അനിത, പ്രസാദ് സോമരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.