അതിശൈത്യത്തില്‍ മുങ്ങി ഉത്തരേന്ത്യ

Top News

ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വീണ്ടും അതി ശൈത്യത്തിലേക്ക്. വരും ദിവസങ്ങളില്‍ ശൈത്യതരംഗം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാജസ്ഥാനിലും ഗുജറാത്തിലും വടക്ക് നിന്നുള്ള ശീതകാറ്റ് ഇതിനോടകം അനുഭവപ്പെട്ട് തുടങ്ങി.ശൈത്യതരംഗം വീണ്ടും ശക്തി പ്രാപിച്ചതോടെ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമായി. ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, ബീഹാര്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി പഞ്ചാബ് ഹരിയാന എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പുലര്‍ച്ചെയുള്ള മൂടല്‍ മഞ്ഞ് റോഡ് – റെയില്‍ – വ്യോമ ഗതാഗതങ്ങള്‍ താറുമാറാക്കി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. 20 ട്രെയിനുകള്‍ വൈകി ഓടുന്നതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.17, 18 തിയതികളില്‍ മൂന്ന് ഡിഗ്രിയും അതില്‍ താഴേക്കും താപനില എത്താനാണ് സാധ്യത. ഈ മാസം പത്തൊമ്പത് വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍.കടുത്ത മൂടല്‍ മഞ്ഞ് മൂലം ആരോഗ്യ പ്രശ്നങ്ങളും വര്‍ധിക്കുന്നു.ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച. തുടരുന്നു. അതേസമയം, ദില്ലിയില്‍ മൂടല്‍ മഞ്ഞിനൊപ്പം വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലാണ്. പട്ന, ലഖ്നൗ എന്നീ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *