അതിവേഗത്തില്‍ പടരുന്ന കൊവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയില്‍ എത്തിയിട്ടില്ലെന്ന് കേന്ദ്രം

Top News

ന്യൂഡല്‍ഹി: കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ സി.1.2 എന്ന വൈറസി ഇതുവരെ ഇന്ത്യയില്‍ ആര്‍ക്കും പിടിപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മറ്റ് കൊവിഡ് വൈറസുകളേക്കാള്‍ അതിവേഗത്തില്‍ പകരുന്നവയാണ് കൊവിഡിന്‍റെ പുതിയ വകഭേദമെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. നിലവില്‍ കൊവിഡിന് നല്‍കുന്ന വാക്സിനുകളൊന്നും ഈ വകഭേദത്തിനെതിരെ ഫലപ്രദമാകുകയുമില്ല. ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ മേയില്‍ ആണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തുന്നത്. ചൈന, കോംഗോ, മൗറീഷ്യസ്, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. മറ്റേതൊരു കൊവിഡ് വകഭേദത്തെക്കാളും പതിന്മടങ്ങ് അപകടകാരിയാണ് പുതിയ വൈറസ്. ഒരു വര്‍ഷത്തില്‍ 41ല്‍ കൂടുതല്‍ തവണ ജനിതകമാറ്റം വരുത്താന്‍ ഈ വൈറസിന് സാധിക്കുമെന്നതാണ് പുതിയ വൈറസിനെ ഇത്രയേറെ അപകടകാരിയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *