ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രവിശ്യകള്‍ക്കരികിലായി ചൈന തിരക്കിട്ട സൈനിക വിന്യാസവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ട്.കിഴക്കന്‍ ലഡാക്കിന് സമീപത്തായാണ് മിസൈല്‍, റോക്കറ്റ് റെജിമെന്‍റുകളെ വിന്യസിച്ചിരിക്കുന്നത്.
ഇതിനു പുറമെ കിഴക്കന്‍ ലഡാക്ക് സെക്ടറിന് എതിര്‍വശം അക്സായി ചിന്‍ മേഖലയില്‍ ചൈനീസ് സൈന്യം പുതിയ ഹൈവേ നിര്‍മിക്കുന്ന വിവരം ഇന്ത്യ ടുഡേയാണ് പുറത്തുവിട്ടത്. ഈ പാതകള്‍ പൂര്‍ത്തിയാകുന്നതോടെ ക്ഷണവേഗത്തില്‍ നിയന്ത്രണരേഖയിലേക്ക് നിര്‍ണായകനീക്കം നടത്താന്‍ ചൈനീസ് സേനക്ക് സാധിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഷ്ഗര്‍, ഗര്‍ ഗന്‍സ, ഹോട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങള്‍ക്കു പുറമെ പുതിയ എയര്‍ സ്ട്രിപ്പുകളും നിര്‍മിക്കുന്നുവെന്നത് ആശങ്കാജനകമാണ്.തിബത്തന്‍ സ്വയംഭരണ മേഖലയുടെ സമീപ പ്രദേശങ്ങളിലും ചൈനീസ് സൈന്യം വലിയ തോതില്‍ മിസൈല്‍, റോക്കറ്റ് റെജിമെന്‍റുകളെ വിന്യസിച്ചതായും അവിടെ സൈനിക പാളയങ്ങള്‍ ഒരുക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വ്യാപകമാക്കി.ചൈനീസ് സൈനികര്‍ക്കൊപ്പം മേഖലയുടെ ഭൂമിശാസ്ത്രം വഴങ്ങുന്ന പ്രദേശവാസികളായ തിബത്തുകാരെയും ഇവിടങ്ങളിലെ ഔട്ട്പോസ്റ്റുകളില്‍ നിയോഗിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.കഴിഞ്ഞ ശൈത്യകാലത്തെ അപേക്ഷിച്ച് ക്യാമ്ബുകള്‍, റോഡ് ശൃംഖല എന്നിവയുടെ നവീകരണത്തില്‍ ചൈന ഏറെ മുന്നേറിയെന്നാണ് വെളിപ്പെടുത്തലുകള്‍.
അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ സൈനിക തല ചര്‍ച്ചയിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു