അതിര്‍ത്തിയില്‍ കരുത്ത് തെളിയിച്ച്
ഇന്ത്യയുടെ ഭീഷ്മ, അജയ് ടാങ്കുകള്‍

India Latest News

ലഡാക്ക്: ഇന്ത്യ ചൈന അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ ചൈനയുടെ കൈയ്യേറ്റ ശ്രമങ്ങള്‍ക്കു തടയിടുന്നതിനു വേണ്ടി 2020ല്‍ ഇന്ത്യ ടി 90 ഭീഷ്മാ, ടി 72 അജയ് ടാങ്കുകളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. അതിനു ശേഷം ചൈന കാര്യമായ തോതില്‍ ഇവിടെ കയ്യേറ്റങ്ങള്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ ഈ രണ്ട് ടാങ്കുകളും അതിര്‍ത്തിയില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി മുതല്‍ 17,000 അടി വരെ ഉയരെയാണ് ഊ ടാങ്കുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
ലഡാക്കില്‍ ടാങ്കുകള്‍ വിന്യസിക്കുവാന്‍ ഇന്ത്യ തീരുമാനമെടുത്തപ്പോള്‍ ഇത്രയേറെ ഉയരത്തില്‍ ഇവയുടെ പ്രവര്‍ത്തനക്ഷമത എത്രത്തോളം മികച്ചതായിരിക്കുമെന്ന് സംശയമുണ്ടായിരുന്നു. ‘കഴിഞ്ഞ ഒരു വര്‍ഷമായി ഈ ടാങ്കുകള്‍ ഇവിടെ ഉണ്ട്. ഇതിനോടകം തന്നെ ഈ ഉയരത്തിലും പ്രത്യേകിച്ച് ഈ കാലാവസ്ഥയിലും ടാങ്കുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സൈനികര്‍ക്ക് മനസിലായി,’ സൈനിക വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോടായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *