ചെന്നൈ: കോവിഡ് വ്യാപനം കൂടിയാല്‍ കേരളം ഉള്‍പ്പെടെ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന പുനരാരംഭിക്കാന്‍ നീക്കവുമായി തമിഴ്നാട്.എന്നാല്‍ സംസ്ഥാനത്തു വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ലെന്നു തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു.
അതിനിടെ, കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടി മദ്രാസില്‍ പോസിറ്റീവായവര്‍ 111 ആയി. കര്‍ണാടകയില്‍ കോവിഡ് നാലാം തരംഗം ജൂണിനു ശേഷം ക്രമാതീതമായേക്കാമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. ഒക്ടോബര്‍ വരെ ഇതു നീളാനിടയുണ്ടെന്നും ഐഐടി കാണ്‍പൂര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സിനു ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും.