ബൊലെങ് : അതിര്‍ത്തിയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സേന സജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.അയല്‍രാജ്യങ്ങളുമായി സൗഹൃദബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകോപനപരമായ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ രാജ്യത്തിന് ശേഷിയുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. പുതുതായി നിര്‍മിച്ച പാലം പ്രദേശവാസികളുടെ യാത്ര എളുപ്പമാക്കും. എന്നാല്‍, സൈന്യത്തിന് അതിര്‍ത്തിയിലേക്ക് വലിയ ഉപകരണങ്ങളും വാഹനങ്ങളും എത്തിക്കാനും ഇതുവഴി കഴിയുമെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി നിയന്ത്രണ രേഖയിലെ തവാങ് സെക്ടറില്‍ ഡിസംബര്‍ ഒമ്ബതിന് ഇന്ത്യ-ചൈന സേനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലുമുള്ള ചിലര്‍ക്ക് നിസ്സാര പരിക്കേറ്റതായി സേനവൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
