തിരുവനന്തപുരം : സംസ്ഥാനത്തെത്തുന്ന അതിഥിതൊഴിലാളികളെ തൊഴില്‍ വകുപ്പിന്‍റെ കീഴില്‍ റജിസ്റ്റര്‍ ചെയ്യിക്കാനുള്ള തീവ്രയജ്ഞവുമായി തൊഴില്‍വകുപ്പ്. ഇതിനായുള്ള അതിഥിപോര്‍ട്ടല്‍ വഴിയുള്ള റജിസ്ട്രേഷന്‍ നടപടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. റജിസ്ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു.
അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ലക്ഷ്യമിടുന്നത്. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ റജിസ്ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കും. കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ റജിസ്ട്രേഷന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതിഥിതൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ റജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭിക്കും.
മവേശറവശ.ഹര.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേര് വിവരങ്ങള്‍ നല്‍കണം. ഇവര്‍ നല്‍കിയ വ്യക്തിവിവരങ്ങള്‍ എന്‍ട്രോളിങ് ഓഫിസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.