അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

Sports

പൊച്ചെഫെസ്ട്രൂം: പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാരപ്പട. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ചരിത്രനേട്ടം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 68 റണ്‍സില്‍ എറിഞ്ഞൊതുക്കി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്ടന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15ഉം സഹ ഓപ്പണര്‍ ശ്വേത ഷെരാവത്ത് 6 പന്തില്‍ 5, ത്രിഷ 29 പന്തില്‍ 24 റണ്‍സൈടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ സൗമ്യ തിവാരിയും (37 പന്തില്‍ 24 ) റിഷിത ബസും (0) ചേര്‍ന്നാണ് ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചത്. സ്കോര്‍ ഇംഗ്ലണ്ട് 68 (17.1). ഇന്ത്യ 69/3 (14) .
ഇംഗ്ലണ്ട് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റണ്‍സ് നേടിയ റയാന്‍ മക് ഡൊണാള്‍ഡാണ് ടോപ്സ്കോറര്‍. ഇന്ത്യക്ക് വേണ്ടി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വിക്കറ്റ് വീതം നേടി. മന്നത് കശ്യപ്, ഷെഫാലി വര്‍മ്മ, സോനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *