മോസ്കോ: അമേരിക്കന്‍ പ്രസിന്‍റ് ജോ ബൈഡന്‍റെ യുക്രെയ്ന്‍ സന്ദര്‍ശനത്തിന് പിന്നാലെ, അണ്വായുധ ഉപയോഗം നിയന്ത്രിക്കാനായി അമേരിക്കയുമായി ചേര്‍ന്ന് 2010-ല്‍ തയാറാക്കിയ ‘സ്റ്റാര്‍ട്ട് ഉടമ്പടി’ സസ്പെന്‍ഡ് ചെയ്തെന്ന് റഷ്യ.
യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന വേളയിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ തീരുമാനം.ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയില്‍നിന്നും റഷ്യ താല്‍ക്കാലികമായി പിന്മാറുകയാണെന്ന് പുടിന്‍ പറഞ്ഞു. എന്നാല്‍ കരാറില്‍ നിന്ന് പൂര്‍ണമായും പിന്മാറിയിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റഷ്യന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തായിരുന്നു പുടിന്‍റെ പ്രഖ്യാപനം.അണ്വായുധ പരീക്ഷണങ്ങള്‍ നടത്താന്‍ റഷ്യന്‍ ഏജന്‍സിയായ റോസാറ്റം സജ്ജമായിരിക്കണമെന്ന് പുടിന്‍ പറഞ്ഞു. ഒരിക്കലും റഷ്യ ആയിരിക്കില്ല അണ്വായുധ പരീക്ഷണത്തിന് തുടക്കമിടുന്നത്. അമേരിക്ക അണ്വായുധ പരീക്ഷണം നടത്തിയാല്‍ ഞങ്ങളും സമാന നീക്കം നടത്തും. ലോകത്തെ യുദ്ധതന്ത്ര തുലനാവസ്ഥയില്‍ മാറ്റം വരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പുടിന്‍ പ്രസ്താവിച്ചു.അണ്വായുധ പരീക്ഷണം നിയന്ത്രിക്കുക, ഈ ആവശ്യത്തിനായുള്ള ബോംബര്‍ വിമാനങ്ങള്‍ പറക്കുന്നത് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് സ്റ്റാര്‍ട്ട് ഉടമ്പടിക്ക് രൂപം നല്‍കിയത്.