കോഴിക്കോട്: പ്രഗത്ഭ അഭിഭാഷകയായിരുന്ന അഡ്വ.വി.എം. ലീലാവതിയുടെ ഫോട്ടോ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഫോട്ടോ അനാച്ഛാദന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കെ.ബി. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി ഗംഗാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വനിതകള്‍ക്കുള്ള നവീകരിച്ച മുറിയുടെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ ജഡ്ജി പി.മോഹന കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്.മുരളികൃഷ്ണ, അഡ്വ.ടി. ഗിരിജ, അഡ്വ.ശ്രീനാഥ് ഗിരീഷ്, അഡ്വ.ടി.കെ. ഫാസില്‍,അഡ്വ.ശ്രീചന്ദ് ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.