അഡ്വ. എം.അശോകന്‍ അന്തരിച്ചു

Latest News

കോഴിക്കോട്:പ്രശസ്ത സീനിയര്‍ അഭിഭാഷകന്‍ എം. അശോകന്‍( 73 )അന്തരിച്ചു.നിയമത്തിന്‍റെ എല്ലാമേഖലകളിലും പ്രാഗല്‍ഭ്യം തെളിയിച്ച പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. പ്രധാനപ്പെട്ട ക്രിമിനല്‍ കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രതിഭാഗം അഭിഭാഷകനായും കേരളത്തിലും പുറത്തുമുള്ള ഹൈക്കോടതികള്‍ ഉള്‍പ്പെടെയുള്ള കോടതികളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ വാദം നടത്തിയിട്ടുണ്ട് .2010 ല്‍ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു. കല,സാംസ്കാരിക,സാമൂഹ്യരംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മലാപ്പറമ്പ് ഗാന്ധിആശ്രമത്തിനു സമീപമുള്ള തറവാട്ടുവളപ്പില്‍.
ഭാര്യ :സരള അശോകന്‍, മകള്‍: ഡോ.വിധു അശോകന്‍( അസോസിയേറ്റ് പ്രൊഫസര്‍ -പീഡിയാട്രിക്സ്,മലബാര്‍ മെഡിക്കല്‍ കോളേജ്) മരുമകന്‍: ഡോ. രാജേഷ്.ആര്‍.പിള്ള( സ്പെഷ്യല്‍ ഫിസിഷ്യന്‍ ബാദര്‍ അല്‍-സമ ഹോസ്പിറ്റല്‍, ഒമാന്‍) കുമാരി ആദ്യ പേരമകളാണ്. എം.നാരായണന്‍ നായര്‍, എം. വിശ്വനാഥന്‍ നായര്‍, എം.മോഹനന്‍ നായര്‍ (സഹോദരങ്ങള്‍) പരേതരായ മാവിളി കണ്ണാറമ്പത്ത് കുട്ടികൃഷ്ണന്‍ മേനോക്കിയുടെയും മണ്ടടി ദേവകിയമ്മയുടെയും മകനാണ്.
വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ നിയമോപദേഷ്ടാവായിരുന്നു.പ്രമുഖ ആശുപത്രികളായ ആസ്റ്റര്‍ മിംസ്,ബേബി മെമ്മോറിയല്‍, മലബാര്‍ ഹോസ്പിറ്റല്‍,കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍,മലബാര്‍ ഐ ഹോസ്പിറ്റല്‍, റെഡ് ക്രസന്‍റ് ഹോസ്പിറ്റല്‍ തുടങ്ങിയവയുടെയും പ്രമുഖകോളേജുകളായ ദേവഗിരി കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് തുടങ്ങിയവയുടെയും നിയമോപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *