അട്ടപ്പാടി റോഡുകള്‍ സന്ദര്‍ശിച്ച് കിഫ്ബി ഉന്നതതല സംഘം

Latest News

മണ്ണാര്‍ക്കാട് ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ ഒന്നാംഘട്ട നിര്‍മാണം ഒന്നര മാസത്തിനകം ആരംഭിക്കുമെന്ന് കിഫ്ബി ഉന്നതതല സംഘം. പാതയുടെ നെല്ലിപ്പുഴ, ആനമൂളി ഭാഗങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു സംഘം. കിഫ്ബി അഡീഷണല്‍ സി.ഇ.ഒ. സത്യജിത്ത് രാജന്‍, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച വൈകീട്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
നിര്‍മാണത്തിന് കാലതാമസം നേരിട്ട കുമരംപുത്തൂര്‍ പഞ്ചായത്തിലെ എം.ഇ.എസ്. കോളേജ് പയ്യനെടം റോഡും അധികൃതര്‍ സന്ദര്‍ശിച്ചു. 2022 മാര്‍ച്ച് 31ഓടെ പയ്യനെടം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. റോഡില്‍ അശാസ്ത്രീയമായി നിര്‍മിച്ച മഴവെള്ളച്ചാലുകള്‍ പൊളിച്ച് ക്രമപ്പെടുത്തും. എം.ഇ.എസ് കോളേജ് മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരവും അവസാന രണ്ട് കിലോമീറ്റര്‍ ദൂരവും അടിയന്തരമായി ബി.എം.ബി.സി ചെയ്യാനും തീരുമാനമായി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കിഫ്ബി ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചത്.
രണ്ട് റോഡുകളുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അശാസ്ത്രീയമായ നിലപാടുകളും കാരണമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നത്. കെ.ആര്‍.എഫ്.ബി (കേരള ഫണ്ട് റോഡ് ബോര്‍ഡ്), പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കരാറുകാരന്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് പണി വൈകിക്കാനിടയായത്.

Leave a Reply

Your email address will not be published. Required fields are marked *