ന്യൂഡല്‍ഹി: 2024-ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.മാര്‍ച്ചില്‍ പങ്കെടുക്കുന്ന സേനാംഗങ്ങള്‍, ബാന്‍ഡ് അംഗങ്ങള്‍, ടാബ്ലോ അവതാരകര്‍ എന്നിവരില്‍ പുരുഷന്മാരെ ഉള്‍പ്പെടുത്തേണ്ടെന്നാണ് പുതിയ നിര്‍ദേശം.സ്ത്രീകള്‍ മാത്രം മാര്‍ച്ച് ചെയ്യുന്ന ചടങ്ങുകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കാന്‍ വിവിധ സേനകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ദേശം നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
എന്നാല്‍, അര്‍ധ സൈനിക വിഭാഗങ്ങളില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഉണ്ടെങ്കിലും കര, നാവിക, വ്യോമ സേനകളില്‍ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തില്‍ പരേഡ് നിര്‍ദേശം പ്രായോഗികമാണോയെന്ന സംശയം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.