ന്യൂഡല്‍ഹി: ബിജെപിയുമായുള്ള രാഷ്ട്രീയപോരാട്ടം കനക്കുന്നതിനിടെ അടിയന്തര നിയമസഭാ സമ്മേളനം നടത്താന്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് സഭയുടെ പ്രത്യേക സമ്മേളനം നടക്കും.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് നേരെയുള്ള കേന്ദ്ര ഏജന്‍സികളുടെ റെയ്ഡും ആം ആദ്മി സാമാജികരെ വലയിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കും മധ്യേ നടക്കുന്ന സഭാ സമ്മേളനം കലുഷിതമാകുമെന്നത് ഉറപ്പാണ്.സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സംഘടിപ്പിച്ചു. സഭയില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ നേതാക്കള്‍ക്ക് ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.