അടിമാലിയില്‍ ട്രാവലര്‍ മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

Latest News

. അപകടത്തില്‍പ്പെട്ടത് വിനോദസഞ്ചാരത്തിന് എത്തിയവര്‍

അടിമാലി :മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
കുഞ്ഞിനെ കൂടാതെ തേനി സ്വദേശി ഗുണശേഖരന്‍, ഈറോഡ് സ്വദേശി സേതു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷര്‍ കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 16 പേരാണ് സംഘത്തിലുണ്ടായിരുന്നത്.മൂന്ന് വാഹനത്തിലായാണ് കമ്പനിയിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്കായി മൂന്നാറില്‍ എത്തിയത്. മാങ്കുളത്തുനിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു അപകടം. 30 അടിയോളം താഴ്ചയിലാണ് വാഹനം പതിച്ചത്. ഈ മേഖലയില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *