അഞ്ജുശ്രീയുടെ മരണം: ഭക്ഷ്യ വിഷബാധ അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Top News

കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട അഞ്ജുശ്രീ (19) യുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരള്‍ പ്രവര്‍ത്തന രഹിതമായത് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക്ക് സര്‍ജന്‍റെ റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണം ഭക്ഷ്യവിഷ ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
വിഷാംശം കാരണമാണോ മരണമെന്ന് അറിയാന്‍ അന്തരിക അവയവങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ രാസപരിശോധനക്ക് വിധേയമാക്കും. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകും. സംഭവത്തില്‍ പൊലീസിസ് പല തെളിവുകളും ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇതൊക്കയും പരിഗണിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *