കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിനെ ഇന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യും.സംഭവ ദിവസം കൈവശമുണ്ടായിരുന്ന ഫോണ്‍ ഹാജരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ അഞ്ജലി കുറ്റം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഫോണുമായി ഇന്ന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ് നല്‍കിയത്. തന്നെയും മകളെയും ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിച്ചു, ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. അഞ്ജലിയാണ് ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ കോഴിക്കോട്ട് നിന്ന് കൊച്ചിയില്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു.