മഞ്ചേരി :മിനി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച ചെട്ടിയങ്ങാടിയില്‍ ട്രാഫിക് സുരക്ഷാ നടപടികള്‍ തുടങ്ങി. റോഡില്‍ റംപിള്‍ സ്ട്രിപ് സ്ഥാപിച്ചു. കഴിഞ്ഞദിവസം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും റോഡരികിലെ വാഹനങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. അഴുക്കുചാല്‍ നിര്‍മാണം, സീബ്രാലൈന്‍, ലൈറ്റുകള്‍, അപകട സൂചനാ ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയവ അടുത്തദിവസം നടക്കും.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്താണ് ട്രാഫിക് സുരക്ഷാനടപടികള്‍ സീകരിച്ചത്. മാസങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ ഇവിടെ രണ്ടു പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ അപകടത്തെ തുടര്‍ന്ന് റോഡ് ഉപരോധം ഉള്‍പ്പെടെ സമരം നടത്തിയതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ യോഗം വിളിച്ചതും സുരക്ഷാ നടപടികള്‍ സ്വീകരിച്ചതും.
വല്ലാഞ്ചിറ ഹുസൈന്‍, കെ.പി.ഉമ്മര്‍, നഗരസഭാംഗങ്ങളായ മേച്ചേരി ഹുസൈന്‍ ഹാജി, ബീന തേരി, കാക്കേങ്ങല്‍ അഷ്റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തഹസില്‍ദാര്‍, കെഎസ്ടിപി അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയത്.