അഞ്ച് ട്രക്ക് മരുന്ന് ഗാസയില്‍ എത്തിച്ചു

Top News

ഗാസസിറ്റി: ഇസ്രായേല്‍ ഹമാസ് ധാരണപ്രകാരമുള്ള മരുന്ന് ഗാസയില്‍ എത്തിച്ചതോടെ, ബന്ദിമോചന തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത വര്‍ദ്ധിച്ചെന്ന് ഫ്രാന്‍സ്. അഞ്ച് ട്രക്ക് മരുന്നുകളാണ് ഗാസയില്‍ എത്തിച്ചത്. വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനും തുടര്‍ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാന്‍ മരുന്നുവിതരണം അവസരം ഒരുക്കുമെന്ന്?ഇസ്രയേലിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രെഡറിക് ജേര്‍ണസ് പറഞ്ഞു. ഇസ്രയേല്‍ റേഡിയോ നിലയത്തോടാണ് അംബാസഡറുടെ പ്രതികരണം.
ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിച്ചാണ് മരുന്ന് ഉല്‍പന്നങ്ങള്‍ ഗാസയില്‍ എത്തിച്ചത്. ബന്ദികള്‍ക്ക് ഒരു പെട്ടി മരുന്ന് നല്‍കുമ്പോള്‍ പലസ്തീനികള്‍ക്ക് 1,000 പെട്ടി മരുന്ന് നല്‍കണമെന്നായിരുന്നു ഹമാസിന്‍റെ പ്രധാന നിബന്ധന. ഖത്തര്‍, ഫ്രാന്‍സ് മധ്യസ്ഥതയിലാണ് മരുന്നെത്തിക്കല്‍ കരാര്‍ യാഥാര്‍ഥ്യമായത്.നേരത്തെ ഫ്രാന്‍സ് മരുന്ന് നല്‍കുമെന്നായിരുന്നു ധാരണയെങ്കിലും ഹമാസ് തള്ളുകയായിരുന്നു. തുടര്‍ന്ന് ഖത്തറാണ് മരുന്ന് നല്‍കിയത്. ഈജിപ്തിലെ അല്‍ അരീഷ് വിമാനത്താവളത്തിലെത്തിച്ചമരുന്ന് റഫഅതിര്‍ത്തി വഴി ഗാസയിലെത്തിക്കുകയായിരുന്നു. അതിനിടെ ഗാസയില്‍ റഫയിലും ഖാന്‍ യൂനിസിലുമടക്കം ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ 28 സൈനികര്‍ക്ക് പരുക്കേറ്റതായി ഇസ്രയേല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *