അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി

Kerala

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്.നേരത്തെ സെഷന്‍സ് കോടതിയെ എം.എം.മണി വിടുതല്‍ ഹര്‍ജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനന്‍, പാമ്ബുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികള്‍.2012 മെയില്‍ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982ലെ കൊലപാതക കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു.
ഇടുക്കിയിലെ വീട്ടില്‍ നിന്നും ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എം.എം.മണിക്കും കൂട്ടുപ്രതികള്‍ക്കും 46 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ജയില്‍ മോചിതനായി പുറത്തു വന്ന ശേഷം എം.എം.മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *