. ശരത് പവാറിന് തിരിച്ചടി
ന്യൂഡല്‍ഹി: എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ എന്‍.സി. പി യായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം എന്‍.സിപി. ശരത് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ നിലവിലെ എന്‍.സി.പിയെന്ന പാര്‍ട്ടി പേരും ചിഹ്നവും ഉള്‍പ്പെടെ ശരത് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും
തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശരത് പവാര്‍ വിഭാഗം അറിയിച്ചു.